Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Colours For Secular

ക​ള​ർ ഇ​ന്ത്യ: മതേതര മനസുകളുടെ വർണോത്സവം...

ദീ​പി​ക ദി​ന​പ​ത്ര​വും ദീ​പി​ക ബാ​ല​സ​ഖ്യ​വും ചേ​ർ​ന്നു സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 2026 ഓ​ഗ​സ്റ്റ് 07-നു ​സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യോ​ദ്ഗ്ര​ഥ​ന ചി​ത്ര​ര​ച​നാ​മ​ത്സ​ര​മാ​യ ക​ള​ർ ഇ​ന്ത്യ​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂർത്തിയാവുകയാണ്. പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ ധാ​രാ​ളി​ത്തം ഇ​ത്ത​വ​ണ​ത്തെ ക​ള​ർ ഇ​ന്ത്യ ചി​ത്ര​ര​ച​നാ​മ​ത്സ​ര​ത്തെ ഇ​ന്നോ​ളം ന​ട​ന്ന​തി​ലെ ഏ​റ്റ​വും വ​ലി​യ മ​ത്സ​ര​മാ​ക്കി മാ​റ്റും എ​ന്നാ​ണ് സം​ഘാ​ട​ക​രു​ടെ പ്ര​തീ​ക്ഷ. പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ കൂ​ട്ടു​കാ​ർ​ക്കും സ​ഹ​ക​രി​ക്കു​ന്ന എ​ല്ലാ അ​ധ്യാ​പ​ക​ർ​ക്കും സ​ഹ​പ്ര​വ​ർ ത്ത​ക​ർ​ക്കും ഡി​സി​എ​ൽ കു​ടും​ബ​ത്തി​ന്‍റെ ആ​ശം​സ​ക​ളും ഭാ​വു​ക​ങ്ങ​ളും.

ഉ​ദാ​ത്ത​മാ​യ ല​ക്ഷ്യം

ആയിരക്കണക്കിനു സ്കൂ​ളു​ക​ളി​ൽ പ്ര​ഥ​മാ​ധ്യാ​പ​ക​രു​ടെ​യും നൂ​റു​ക​ണ​ക്കി​ന് അ​ധ്യാ​പ​ക​രു​ടെ​യും ഡി​സി​എ​ല്ലി​ന്‍റെ​യും ദീ​പി​ക​യു​ടെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും ഏ​താ​നും മാ​സ​ങ്ങ​ളി​ലെ സു​ഘ​ടി​ത​മാ​യ പ​രി​ശ്ര​മ​മാ​ണ് ഇ​വി​ടെ പൂ​വ​ണി​യു​ന്ന​ത്.
പതിന്നാലു ലക്ഷത്തോളം വി​ദ്യാ​ർ​ഥി​ക​ളി​ലും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളി​ലും ഇ​ന്ത്യ​യു​ടെ നി​റം സ്നേ​ഹ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും സൗ​ഹാ​ർ​ദ​ത്തി​ന്‍റെ​യും നി​റ​ക്കൂ​ട്ടാ​ണ് എ​ന്ന സ​ന്ദേ​ശം ക​ള​ർ ഇ​ന്ത്യ​യി​ലൂ​ടെ ഡി​സി​എ​ൽ ന​ല്കു​ക​യാ​ണ്.

"ക​ള​ർ ഇ​ന്ത്യ​'യു​ടെ പ്ര​സ​ക്തി

മ​തേ​ത​ര ഇ​ന്ത്യ​യു​ടെ മു​ഖം രാഷ്‌ട്രീയവൈ​ര​ത്തി​ന്‍റെ​യും മ​ത​സ്പ​ർ​ധ​യു​ടെ​യും വൈ​രൂ​പ്യം​കൊ​ണ്ടു വ​ര​യ്ക്കു​വാ​ൻ ത​ത്ര​പ്പെ​ടു​ന്ന വ​ർ​ത്ത​മാ​ന​കാ​ല​ത്തി​ൽ ഇ​ന്നി​ന്‍റെ ഭാ​ര​ത​മ​ക്ക​ൾ ദേ​ശ​സ്നേ​ഹ​ത്തി​ന്‍റെ സൗ​ഹാ​ർ​ദ​സ​ന്ദേ​ശം​കൊ​ണ്ട്, അ​ക്ര​മ​ത്തി​ന്‍റെ​യും വ​ർ​ഗ​വൈ​ര​ത്തി​ന്‍റെ​യും വം​ശീ​യ വി​ദ്വേ​ഷ​ത്തി​ന്‍റെ​യും ക​റ​ക​ൾ ക​ഴു​കി​ക്ക​ള​യു​വാ​ൻ കൈ​കോ​ർ​ക്കു​ന്നു എ​ന്ന​താ​ണ് ക​ള​ർ ഇ​ന്ത്യ​യു​ടെ പ്ര​സ​ക്തി.

ഈ ​സ്വ​പ്ന​പ​ദ്ധ​തി​യോ​ടു സ​ഹ​ക​രി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളും ക​ള​ർ ഇ​ന്ത്യ​യി​ലൂ​ടെ ദീ​പി​ക ബാ​ല​സ​ഖ്യ​ത്തി​ന്‍റെ വി​ശ്വ​മാ​ന​വി​ക ദ​ർ​ശ​ന​മാ​യ "നാം ​ഒ​രു കു​ടും​ബം' എ​ന്ന സ​ന്ദേ​ശം വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ന​സി​ൽ ശി​ലാ​ലി​ഖിത​മാ​ക്കു​ക​യാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​നു​സ്കൂ​ൾ മാ​നേ​ജു​മെ​ന്‍റു​ക​ൾ അ​വ​രു​ടെ ക്ലാ​സ്മു​റി​ക​ളി​ലൂ​ടെ, ഇ​ന്ന് ഇ​ന്ത്യ​ക്കു​വേ​ണ്ട​ത് ഐ​ക്യ​ത്തി​ന്‍റെ​യും മ​തേ​ത​ര​ത്വ​ത്തി​ന്‍റെ​യും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ​യും മു​ഖ​മാ​ണ് എ​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്യു​ക​യാ​ണ്.

ഒ​രേ​യൊ​രി​ന്ത്യ, ഒ​രൊ​റ്റ ജ​ന​ത

74 വ​ർ​ഷ​ങ്ങ​ളാ​യി ദീ​പി​ക ബാ​ല​സ​ഖ്യ​ത്തി​ലൂ​ടെ ഈ ​മു​ദ്രാ​വാ​ക്യം ഏ​റ്റു​പാ​ടി വ​ള​ർ​ന്ന വി​ദ്യാ​ർ​ഥി ല​ക്ഷ​ങ്ങ​ൾ ഇ​ന്ന് ലോ​കം മു​ഴു​വ​നും ഭാ​ര​ത​ഭൂ​മി​യു​ടെ അ​ഭി​മാ​ന​മാ​യി വി​രാ​ജി​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​യു​ടെ ഐ​ക്യം എ​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഐ​ക്യ​മാ​ണ് എ​ന്ന് ഡി​സി​എ​ൽ വി​ദ്യാ​ർ​ഥി​ക​ളെ ഉ​ദ്ബോ​ധി​പ്പി​ക്കു​ക​യാ​ണ്. ജാ​തി-​മ​ത-​വ​ർ​ഗ-​വ​ർ​ണ-​ദേ​ശ-​രാഷ്‌ട്രീയ ഭേ​ദ​മി​ല്ലാ​തെ ഭാ​ര​ത​ത്തി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ഭാ​ര​തം എ​ന്‍റെ രാ​ജ്യ​മാ​ണ്, എ​ല്ലാ ഭാ​ര​തീ​യ​രും എ​ന്‍റെ സ​ഹോ​ദ​രീ സ​ഹോ​ദ​ര​ങ്ങ​ളാ​ണ് എ​ന്ന് നെ​ഞ്ചി​ൽ തൊ​ട്ട് പ്ര​തി​ജ്ഞ​യെ​ടു​ക്കു​ന്ന പ്ര​ത്യാ​ശ​യു​ടെ പു​ല​രി​യി​ലേ​ക്കാ​ണ് 140 വ​ർ​ഷ​മാ​യി രാഷ്‌ട്രനി​ർ​മി​തി​യി​ൽ സ്തു​ത്യ​ർ​ഹ​മാ​യ പ​ങ്കു​വ​ഹി​ക്കു​ന്ന ദീ​പി​ക ദി​ന​പ​ത്ര​വും ദീ​പി​ക ബാ​ല​സ​ഖ്യ​വും വി​ദ്യാ​ർ​ഥി​ക​ളെ ന​യി​ക്കു​ന്ന​ത്; "ക​ള​ർ ഇ​ന്ത്യ'​യി​ലൂ​ടെ!!

മ​ത്സ​രം​വേ​ണ്ട, ഉ​ത്സ​വം മ​തി...

ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ഡി​സി​എ​ൽ കൂ​ട്ടു​കാ​രോ​ട്... ക​ള​ർ ഇ​ന്ത്യ കൂ​ട്ടു​കാ​രു​ടെ രാ​ഷ്‌ട്രസ്നേ​ഹ​ത്തി​ന്‍റെ ഭാ​വ​ന​ക​ൾ വി​ട​രു​ന്ന അ​സു​ല​ഭ​മാ​യ അ​വ​സ​ര​മാ​ണ്. ഇ​ന്ത്യ എ​ന്ന മ​ഹ​ത്താ​യ വി​കാ​രം അ​തി​ന്‍റെ വി​ശു​ദ്ധ​മാ​യ മൂ​ല്യ​ങ്ങ​ളി​ലാ​ണ് അ​ടി​ത്ത​റ പാ​കി​യി​രി​ക്കു​ന്ന​ത്. ലോ​കം ആ​ദ​രി​ക്കു​ന്ന മ​ഹി​ത​മൂ​ല്യ​ങ്ങ​ളു​ടെ മ​ഹാ​സാ​കേ​ത​മാ​യ ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യി​ൽ അ​ധി​ഷ്ഠി​ത​മാ​യ ഒ​രു വ​ർ​ത്ത​മാ​ന​കാ​ല ഭാ​ര​തം - അ​താ​ണു ന​മ്മു​ടെ സ്വ​പ്നം. ആ ​സ്വ​പ്ന​ത്തി​നാ​ണ് കൂ​ട്ടു​കാ​ർ നി​റം​കൊ​ടു​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട്, ക​ള​ർ ഇ​ന്ത്യ എ​ന്ന​ത് ഒ​രു മ​ത്സ​രം മാ​ത്ര​മാ​യി കൂ​ട്ടു​കാ​ർ കാ​ണ​രു​ത്. ക​ള​ർ ഇ​ന്ത്യ ഉ​ത്സ​വ​മാ​ണ്. ഇ​ന്ത്യ​യു​ടെ ഇ​ന്നോ​ള​മു​ള്ള മ​ഹാ​ദ​ർ​ശ​ന​ങ്ങ​ളു​ടെ​യും ആ​ർ​ഷ​പൈ​തൃ​ക​ത്തി​ന്‍റെ​യും മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്‍റെ​യും ശാ​സ്ത്ര​സാ​ങ്കേ​തി​ക വി​കാ​സ​പ​രി​ണാ​മ​ങ്ങ​ളു​ടെ​യും വി​ജ​യ​പ​താ​ക​ക​ൾ പാ​റി​നി​ൽ​ക്കു​ന്ന ഉ​ത്സ​വം. എ​ല്ലാ കൂ​ട്ടു​കാ​രെ​യും ഡി​സി​എ​ൽ - ദീ​പി​ക ക​ള​ർ ഇ​ന്ത്യ​യി​ലൂ​ടെ വ​ർ​ത്ത​മാ​ന​കാ​ല ഭാ​ര​ത​ത്തി​നു വ​ർ​ണം ചാ​ർ​ത്താ​ൻ ഹൃ​ദ​യ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്നു.


സ്നേ​ഹ​പൂ​ർ​വം, സ്വ​ന്തം​ കൊ​ച്ചേ​ട്ട​ൻ

ഡി​സി​എ​ൽ മൂ​ല​മ​റ്റം മേ​ഖ​ല: അ​മ​ല്യ​യും റാ​ൽ​ഫും കൗ​ൺ​സി​ല​ർ​മാ​ർ


മൂ​ല​മ​റ്റം : ഡി​സി​എ​ൽ മൂ​ല​മ​റ്റം മേ​ഖ​ലാ നേ​തൃ​സം​ഗ​മ​വും തെ​ര​ഞ്ഞെ​ടു​പ്പും അ​റ​ക്കു​ളം സെ​ന്‍റ് തോ​മ​സ് യുപി സ്‌​കൂ​ളി​ൽ ന​ട​ത്തി. അ​മ​ല്യ എം. ​അ​ല​ക്സ് (സെ​ന്‍റ് ജോ​ൺ​സ് കു​റു​മ​ണ്ണ് ), റാ​ൽ​ഫ് കെ. ​സ​ന്തോ​ഷ് (ഷ​ന്താ​ൾ ജ്യോ​തി മു​ട്ടം ) എ​ന്നി​വ​രെ കൗ​ൺ​സി​ല​ർ​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

മ​റ്റു ഭാ​ര​വാ​ഹി​ക​ൾ : അ​ൽ​വീ​ന ഷാ​ജി - ലീ​ഡ​ർ (ഷ​ന്താ​ൾ ജ്യോ​തി മു​ട്ടം) , ഡേ​വി​ഡ് ജോ - ​ഡെ​പ്യൂ​ട്ടി ലീ​ഡ​ർ (സെ​ന്‍റ് ജോ​ർ​ജ് മൂ​ല​മ​റ്റം ) , മു​ഹ​മ്മ​ദ് നി​ഹാ​ൽ എം.​കെ - ജ​ന​റ​ൽ സെ​ക്ര​ട്ട​റി (സെ​ൻ്റ് തോ​മ​സ് അ​റ​ക്കു​ളം ) , ആ​ൻ ട്രീ​സ ആ​ൽ​വി​ൻ - ജ​ന​റ​ൽ സെ​ക്ര​ട്ട​റി (സെ​ൻ്റ് ജോ​ർ​ജ് മൂ​ല​മ​റ്റം ) , നി​വേ​ദ്യ രാ​ജ്കു​മാ​ർ - പ്രോ​ജ​ക്റ്റ് സെ​ക്ര​ട്ട​റി (സെ​ൻ്റ് മേ​രീ​സ് അ​റ​ക്കു​ളം ) , ശി​വ​ശ​ങ്ക​ർ പി. ​എ ട്ര​ഷ​റ​ർ (ഗ​വ : ന്യൂ ​എ​ൽ പി ​എ​സ് കു​ട​യ​ത്തൂ​ർ ) എ​ന്നി​വ​രാ​ണ് ഇ​ത​ര ഭാ​ര​വാ​ഹി​ക​ൾ .


നേ​ത്യ സം​ഗ​മ​ത്തി​ൽ പ്ര​വി​ശ്യാ കോ-ഓ​ർ​ഡി​നേ​റ്റ​ർ റോ​യ് ജെ ​ക​ല്ല​റ​ങ്ങാ​ട്ട് , കു​രു​വി​ള ജേ​ക്ക​ബ് , അ​നി​ത കെ ​വി​ജ​യ​ൻ എ​ന്നി​വ​ർ ക്യാ​സു​ക​ളെ​ടു​ത്തു . ജോ​ൺ​സ​ൺ സെ​ബാ​സ്‌​റ്റ്യ​ൻ , റെ​ജീ​ന സെ​ബാ​സ്‌​റ്റ്യ​ൻ , സി​സ്‌​റ്റ​ർ ക​രു​ണ മു​ട്ട​ത്തി​ൽ എ​സ്എ​ബി​എ​സ് , ജോ​സ്‌​ന ജോ​ർ​ജ് , അ​ലീ​ന ജെ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .

ച​ങ്ങ​നാ​ശേ​രി മേ​ഖ​ലാ ‌ ഡ​യ​റ​ക്ടേ​ഴ്‌​സ് മീ​റ്റ്

ച​ങ്ങ​നാ​ശേ​രി ഡി​സി​എ​ൽ ച​ങ്ങ​നാ​ശേരി മേ​ഖ​ലാ ഡ​യ​റ​ക്ടേ​ഴ്‌​സ് മീ​റ്റ് ളാ​യി​ക്കാ​ട് മേ​രി റാ​ണി പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ന്നു. കൊ​ച്ചേ​ട്ട​ൻ ഫാ.​റോ​യി ക​ണ്ണ​ഞ്ചി​റ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് ആ​വ​ശ്യ​മാ​യ നി​ർ​ദേശ​ങ്ങ​ൾ ന​ൽ​കി.​സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​ന​റ്റ് താ​ന്നി​ക്ക​ൽ എ​സ്എ​ബി​എ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഡി​സി​എ​ൽ നാ​ഷ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വ​ർ​ഗീ​സ് കൊ​ച്ചുകു​ന്നേ​ൽ,സെ​ൻ​ട്ര​ൽ ക​മ്മ​ിറ്റി അം​ഗം ആ​ൻ​സി മേ​രി ജോ​ൺ, ച​ങ്ങ​നാ​ശേ രി മേ​ഖ​ല ഓ​ർ​ഗ​നൈ​സ​ർ ജോ​ഷി കൊ​ല്ലാ​പു​രം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.ശാ​ഖാ ഡ​യ​റ​ക്ട​ർ​മാ​രാ​യ മ​രി​യ,ബി​ന്ദു, ലി​റ്റി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up